
സ്വാഗതം! പുതിയ അധ്യയന വർഷത്തിലേക്ക്...
പ്രിയ വിദ്യാർത്ഥികളെ,
പുതിയൊരു അധ്യയന വർഷം ആരംഭിക്കുകയായി! ജൂൺ 2-ന് നമ്മുടെ മദ്രസ ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ, നിങ്ങളെ ഓരോരുത്തരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
കഴിഞ്ഞ അവധിക്കാലം നിങ്ങൾക്ക് സന്തോഷം നിറഞ്ഞതായിരുന്നെന്ന് വിശ്വസിക്കുന്നു. കളിച്ചും ചിരിച്ചും പുതിയ അനുഭവങ്ങൾ നേടിയും നിങ്ങൾ അവധി ആഘോഷിച്ചിട്ടുണ്ടാകുമല്ലോ. ഇനി നമുക്ക് പഠനത്തിന്റെ ലോകത്തേക്ക് തിരിച്ചു വരാം.
പുതിയ പുസ്തകങ്ങളും പുതിയ പാഠഭാഗങ്ങളുമായി, അറിവിന്റെ പുതിയ ലോകത്തേക്ക് കടക്കാൻ നിങ്ങൾ തയ്യാറാണോ? അല്ലാഹുവിന്റെ ദീനിനെക്കുറിച്ചും, നബി(സ)യുടെ ചര്യകളെക്കുറിച്ചും, ഇസ്‌ലാമിക ജീവിതരീതികളെക്കുറിച്ചും കൂടുതൽ പഠിക്കാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാം.
നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ സഹായങ്ങളോ ആവശ്യമുണ്ടെങ്കിൽ അധ്യാപകരായ ഞങ്ങളോട് ചോദിക്കാൻ മടിക്കേണ്ട. ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും.
നല്ലൊരു അധ്യയന വർഷം ആശംസിക്കുന്നു!
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം
Muzna Teacher
- Teacher: Rajeena AP
- Teacher: Shafeek Aslam
- Teacher: Abdunnasseer K
- Teacher: Nejiya KK
- Teacher: Fathima Muzna
- Teacher: Safvan Najih
- Teacher: Hiba Sana M